തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തുനിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: ചെന്നിത്തല

  • 08/12/2020

സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ തുടക്കമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതും. ബി ജെ പി യ്ക്ക് ഒരിഞ്ച് സ്ഥലം പോലും പ്രബുദ്ധ കേരളം നല്‍കില്ല. തോല്‍വി മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചരണരംഗത്ത് നിന്നും മാറി നിന്നത് എന്നും അദ്ദേഹം പറഞ്ഞു. 

അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാറിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്.  മുഖ്യമന്ത്രിയുടെ ഓഫിസിനെ മാഫിയാ കേന്ദ്രമാക്കിയ ഭരണമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ ഉന്നതനാരെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഭരണഘടനാ പദവിയിലുള്ള ആളാണെന്നാണ് മാധ്യമ വാര്‍ത്തകള്‍ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related News