പിപിഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്തി കൊവിഡ് രോഗികള്‍

  • 08/12/2020

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗ ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. പിപിഇ കിറ്റുകള്‍ ധരിച്ചാണ് കൊവിഡ് രോഗികള്‍ വോട്ട് ചെയ്യാന്‍ എത്തിയത്. ബൂത്തിലെ ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിച്ചിരുന്നു. 

ഇന്ന് വോട്ടെടുപ്പ് നടന്ന അഞ്ച് ജില്ലകളിലായി ഏതാണ്ട് ഇരുപതോളം പേരാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. ആറ് മണിക്ക് മുന്‍പ് ബൂത്തുകളില്‍ എത്തണം എന്നായിരുന്നു ഇവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം. ബൂത്തില്‍ നേരത്തെ എത്തിയവര്‍ സാധാരണ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് തീരും വരെ വാഹനങ്ങളില്‍ കാത്തിരുന്നു. എല്ലാവരും വോട്ട് ചെയ്തിന് ശേഷമാണ് ഇവര്‍ വോട്ട് ചെയ്തത്.

Related News