വോട്ടര്‍ പട്ടികയില്‍ പേരില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാനായില്ല

  • 09/12/2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്നലെയാണ് നടന്നത്. അഞ്ച് ജില്ലകളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് തന്റെ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിച്ചില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. 

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ആദ്യമായാണ് ടിക്കാറാം മീണ വോട്ട് ചെയ്യാന്‍ ഇരുന്നത്. എന്നാല്‍  വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത വിവരം അദ്ദേഹം ഇന്നലെയാണ് അറിഞ്ഞത്. ഈ വിവരം ഉടന്‍ തന്നെ കലക്ടറെ അറിയിച്ചിരുന്നു എന്നാല്‍ കാര്യമുണ്ടായിരുന്നു. ലോക്‌സഭ, നിയസഭ വോട്ടര്‍പട്ടികയില്‍ ടിക്കാറാം മീണയുടെ പേരുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.

Related News