കത്തിച്ച സിഗരറ്റ് മുണ്ടിനടിയില്‍ ഒളിപ്പിച്ചു; മുണ്ടിന് തീപിടിച്ച് ഓട്ടോയില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങിയോടി

  • 09/12/2020

കത്തിച്ച് വെച്ച സിഗരറ്റ് മുണ്ടിനടിയില്‍ ഒളിപ്പിച്ച ഓട്ടോഡ്രൈവറുടെ മുണ്ടിന് തീപിടിച്ചു. തിരുവല്ലയിലാണ് സംഭവം നടന്നത്. പോളിങ് ബൂത്തിലായിരുന്നു സംഭവം നടന്നത്. പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവുമായാണ് ഇയാള്‍ എത്തിയത്. 

ബൂത്തില്‍ എത്തിയ ഓട്ടോഡ്രൈവര്‍ വാഹനത്തില്‍ ഇരുന്ന് സിഗരറ്റിന് തിരികൊളുത്തി. എന്നാല്‍ ഇതിലിടയ്ക്ക് ഇവിടേക്ക് പൊലീസ് വാഹനം വരികയായിരുന്നു. പൊലീസിനെ കണ്ട് ഭയന്ന ഓട്ടോഡ്രൈവര്‍ കത്തിച്ച സിഗരറ്റ് മുണ്ടിന്റെ അടിയില്‍ ഒളിപ്പിച്ചു. എന്നാല്‍ അല്‍പ്പ സമയത്തിനകം മുണ്ടില്‍ തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ മുണ്ട് ഊരിമാറ്റി വാഹനത്തില്‍ നിന്നും ഇറങ്ങി ഓടുകയുമായിരുന്നു.

Related News