ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി; സംഭവം തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ

  • 09/12/2020

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂരിലാണ് സംഭവം. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. യുവതിയെ കാണാതായതായി പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

യുവതിയുടെ ഭര്‍ത്താവും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് പ്രചരണങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് യുവതിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് രംഗത്തെത്തിയത്. കാസര്‍ഗോഡ് സ്വദേശായായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടി പോയത്. സ്ഥാനാര്‍ത്ഥി പോയത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

Related News