ഡിസംബര്‍ 13 ന് സൂര്യന്‍ ഉദിക്കില്ലെന്ന് ന്യാസയുടെ പേരില്‍ സന്ദേശം; വ്യാജമെന്ന് ശാസ്ത്രപ്രചാരകന്‍ ബൈജുരാജ്

  • 09/12/2020

ഡിസംബര്‍ 13 ന് സൂര്യ ഉദിക്കില്ലെന്ന തരത്തില്‍ ന്യാസയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ശാസ്ത്രപ്രചാരകന്‍ ബൈജുരാജ്. ഡിസംബര്‍ 13 ന് സൂര്യന്‍ ഉദിക്കില്ലെന്നും 13 ന് ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങില്ലെന്നുമാണ് നാസയുടെ പേരില്‍ പ്രചരിക്കുന്ന മുന്നറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സയന്‍സിന്റെ എബിസിഡി പോലും അറിയാത്ത ആരോ ഉണ്ടാക്കിയ ഒരു വാര്‍ത്തയാണ് ഇതെന്നാണ് ബൈജുരാജ് പറയുന്നത്. 

സയന്‍സിന്റെ അടിസ്ഥാനം അറിയാത്ത ആരോ ആണ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് വീഡിയോ ഉണ്ടാക്കി പ്രചരിക്കുന്നത്. ഡിസംബര്‍ 13 ന് ഭൂമി നിന്നാല്‍ 14 ന് ഭൂമിയെ ആര് തിരിച്ച് കറക്കും എന്ന് വീഡിയോയില്‍ പറയുന്നില്ല. ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കാന്‍ ശക്തമായ നിയമം വേണമെന്നും ബൈജുരാജ് പറയുന്നു.

Related News