സ്പീക്കര്‍ നടത്തിയത് വിടവാങ്ങല്‍ പ്രസംഗം: രമേശ് ചെന്നിത്തല

  • 10/12/2020

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരേ താന്‍ നടത്തിയ ആരോപണങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി വിടവാങ്ങല്‍ പ്രസംഗം പോലെയായി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സ്പീക്കര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന് പൂര്‍ണ്ണമായ മറുപടി സ്പീക്കര്‍ നല്‍കിയിട്ടില്ല. 

കേരള നിയമസഭയുടെ മഹത്വത്തെക്കുറിച്ചാണ് സ്പീക്കര്‍ പറഞ്ഞത്. ഇവരുടെ മഹത്വം എന്താണെന്ന് ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. കേരളത്തില്‍ നടക്കുന്ന എല്ലാ വര്‍ക്കും ഊരാളുങ്കലിന് കൊടുക്കണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്. സര്‍ക്കാറിന്റെ കൊള്ളയ്‌ക്കെതിരേ ജനംപ്രതികരിക്കും. ഈ തിരഞ്ഞെടുപ്പോടെ ഇടതുമുന്നണിയുടെ തകര്‍ച്ച പൂര്‍ത്തിയാകും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Related News