തുണി അലക്കുമ്പോള്‍ കുഴിയില്‍ വീണു; മണ്ണിനടിയിലൂടെ വീട്ടമ്മ ചെന്ന് പതിച്ചത് തൊട്ടടുത്ത കിണറ്റില്‍

  • 10/12/2020

വീട്ടില്‍ തുണി അലക്കിക്കൊണ്ടിരിക്കുമ്പോള്‍ കുഴിയില്‍ വീണ വീട്ടമ്മ മണ്ണിന്റെ അടിയിലൂടെ ചെന്ന് വീണത് തൊട്ടടുത്ത കിണറ്റില്‍. കണ്ണൂര്‍ ഇരിക്കൂറിലാണ് സംഭവം നടന്നത്. തുണി അലക്കുകയായിരുന്ന അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് കിണറ്റില്‍ ചെന്ന് വീണത്. 

തുണി അലക്കുന്നതിനടയില്‍ അബദ്ധത്തില്‍ കാല് തെന്നി കുഴയില്‍ വീഴുകയായിരുന്നു. എന്നാല്‍ ഈ കുഴിയില്‍ നിന്നും അടുത്ത കിണറിലൂടെ ഒരു തുരങ്കം രൂപപ്പെട്ടിരുന്നു. ഇതിലൂടെ അടുത്ത കിണറ്റിലേക്ക് ഉമൈബ ചെന്ന് വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്തി ഇവരെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലം പരിശോധിച്ചു.

Related News