നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ചു

  • 11/12/2020

കാറിന്റെ പിറകില്‍ കെട്ടിവലിച്ച് നായയോട് ക്രൂരത. നെടുമ്പാശേരിയാണ് കാര്‍ ഡ്രൈവര്‍ നായയോടെ ഈ കൊടും ക്രൂരത കാണിച്ചത്. നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിറകില്‍ കെട്ടിവലിക്കുകയായിരുന്നു. ടാറിട്ട റോഡിയൂടെ ടാക്‌സി കാറിലാണ് നായയെ  കെട്ടിവലിച്ച് കൊണ്ടുപോയത്. ബൈക്ക് യാത്രക്കാരനായ യുവാവാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. 

നായ ഇടയ്ക്ക് തളര്‍ന്നു വീഴുന്നുണ്ടെങ്കിലും കാര്‍ വേഗതയില്‍ മുന്നോട്ട് പോകുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. കാര്‍ തടഞ്ഞ് നിര്‍ത്തി ബൈക്ക് യാത്രക്കാരനായ യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

Related News