46 ജീവനക്കാര്‍ക്ക് കൊവിഡ്; ഗുരുവായൂരില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

  • 11/12/2020

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 46 ജീവനക്കാര്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെട്ടുത്തി. ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകില്ല. ദേവസ്വം ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ക്ഷേത്രത്തിലെ പതിവ് പൂജകളും ചടങ്ങുകളും നടക്കും എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Related News