കോര്‍പ്പറേഷനില്‍ താമരക്കുട്ടന്‍മാര്‍ നിറയണം; ചാണകസംഘിയെന്ന് വിളിക്കട്ടേ എന്നും സുരേഷ് ഗോപി

  • 12/12/2020

ബിജെപി പ്രചരണ പരിപാടിക്കിടെ തന്റെ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കി നടനും എംപിയുമായ സുരേഷ് ഗോപി. തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിക്കുന്നതില്‍ തനിക്ക് യാതൊരു പരാതിയും ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ശ്രാരാനാരായണ ഗുരുവിന്റെ വീടിന്റെ തറയില്‍ ഇപ്പോഴും ചാണകം മെഴുകിയതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. 

നരേന്ദ്ര മോദിയുടെ പടയാളിയാണ് താന്‍. കേരളത്തിലെ ആയിരം പഞ്ചായത്തുകള്‍ തങ്ങളുടെ കൈകളില്‍ തന്നാല്‍ എങ്ങനെയാണ് ഭരിക്കേണ്ടത് എന്ന് കാണിച്ച് തരാം. തിരുവനന്തപുരത്തും കോഴിക്കോഴും കണ്ണൂരും എല്ലാം മുന്നേറും പിടിച്ചെടുക്കും എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ താമരക്കുട്ടന്‍മാര്‍ നിറയണം എന്നാണ് താന്‍ പറയുന്നത് എന്നും പ്രചരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞു.

Related News