യുഎ ഖാദര്‍ അന്തരിച്ചു

  • 12/12/2020

പ്രശസ്ത സാഹത്യകാരന്‍ യുഎ ഖാദര്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് വൈകുന്നേരം ആറു മണിയോടെയാണ് അന്ത്യം. 85 വയസായിരുന്നു. ശ്വാസകോശ അര്‍ബുദം ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു. 

കഥാസമാഹാരങ്ങള്‍, നോവലുകള്‍, യാത്രാവിവരണം, ലേഖനങ്ങള്‍, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തയിട്ടുണ്ട്.

Related News