ഊരാളുങ്കലിനെ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു: ചെന്നിത്തല

  • 12/12/2020



സി പി എം നേതാക്കളുടേയും അനുഭാവികളുടേയും കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി ഊരാലുങ്കല്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ മണ്ണുമാന്തി യന്ത്രവും, ടിപ്പറും ഒക്കെ വാടകയ്ക്ക് എടുത്ത് ഊരാലുങ്കലിന് നല്‍കുന്നതും അവര്‍ മണിക്കൂര്‍ വ്യവസ്ഥയില്‍ അതിന് വാടക നല്‍കുന്നതും. ഊരാലുങ്കല്‍ വഴി ആര്‍ക്കൊക്കെ പണം നല്‍കിയിട്ടുണ്ട് എന്നും അന്വേഷിക്കണ്ട കാര്യമാണ് എന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

കുറിപ്പിന്റെ പൂര്‍ണരൂപം 


ഒരു ലേബര്‍ സഹകരണ സംഘം എന്ന നിലയിലാണ്  ഊരാലുങ്കലിനെ അക്ക്രഡിറ്റഡ് ഏജന്‍സിയായി യു ഡി എഫ് സര്‍ക്കാര്‍ എംപാനല്‍ ചെയ്തത്. 
പത്തോളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടെയാണ് ഊരാലുങ്കലിനെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അക്രഡിറ്റഡ് ഏജന്‍സി ആയി ഉള്‍പ്പെടുത്തിയത്. ഒരു അക്ക്രഡിറ്റഡ് ഏജന്‍സിക്കും  അനര്‍ഹമായ ആനുകൂല്യം കിട്ടാതിരിക്കാന്‍ ഏജന്‍സികള്‍ക്ക്
ഒരേ സമയം ഹോള്‍ഡ് ചെയ്യാന്‍ പറ്റുന്ന വര്‍ക്കുകളുടെ ആകെ തുക  യു ഡി എഫ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഊരാലുങ്കലിന് ഇത് 250 കോടി ആയിരുന്നു. എല്‍ ഡി എഫ് വന്നതോടെ ഇത്  ആദ്യം 500 കോടിയും പിന്നീട് 800 കോടിയുമാക്കി. ഇപ്പോള്‍ ഇതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് ഒരു നിയന്ത്രണവുമില്ലാതെ 5000 കോടിയോളം രൂപയുടെ വര്‍ക്ക് ആണ് ഊരാലുങ്കലിന് മാത്രം ഈ സര്‍ക്കാര്‍ നല്‍കിയത്. 
സി പി എം നേതാക്കളുടേയും അനുഭാവികളുടേയും കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി ഊരാലുങ്കല്‍ മാറി. അതാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ മണ്ണുമാന്തി യന്ത്രവും, ടിപ്പറും ഒക്കെ വാടകയ്ക്ക് എടുത്ത് ഊരാലുങ്കലിന് നല്‍കുന്നതും അവര്‍ മണിക്കൂര്‍ വ്യവസ്ഥയില്‍ അതിന് വാടക നല്‍കുന്നതും. ഊരാലുങ്കല്‍ വഴി ആര്‍ക്കൊക്കെ പണം നല്‍കിയിട്ടുണ്ട് എന്നും അന്വേഷിക്കണ്ട കാര്യമാണ്.
പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഗുണകരമാകട്ടെ എന്ന് കരുതി  യു ഡി എഫ് എടുത്ത ഒരു തീരുമാനത്തെ സ്വന്തം അഴിമതിപ്പണം വെളുപ്പിക്കാനും ധന സമ്പാദനത്തിനും വേണ്ടി മാത്രം ഉപയോഗിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. അതുകൊണ്ടാണ് ഊരാലുങ്കല്‍ ഇപ്പോള്‍ ഇ ഡി അന്വേഷിക്കുന്ന നിലയില്‍ ആയത്.  യഥാര്‍ത്ഥത്തില്‍  കേരളത്തിലെ തൊഴിലാളി സമൂഹത്തെ വഞ്ചിക്കുകയാണ് സി പി എമ്മും മുഖ്യമന്ത്രിയും ചെയ്തത്.അഴിമതിക്കുള്ള അക്രഡിറ്റേഷന്‍ അല്ല ഊരാലുങ്കലിന് നല്‍കിയത്, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള അക്രഡിറ്റേഷനാണ്.
ഊരാളുങ്കലുമായി ബന്ധപ്പെട്ടുനടന്ന സകല അഴിമതിയും യു ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അന്വേഷിക്കും.



Related News