1000 പഞ്ചായത്തുകള്‍ തരൂ എന്ന് സുരേഷ് ഗോപി; എന്നാല്‍ ആകെ 941 എണ്ണമാണ് ഉള്ളതെന്ന് ട്രോളന്മാര്‍

  • 12/12/2020

തങ്ങള്‍ക്ക് ഭരിക്കാന്‍ 1000 പഞ്ചായത്തുകള്‍ തരൂ എന്ന് പറഞ്ഞ എംപി സുരേഷ് ഗോപിയെ പരിഹസിച്ച് ട്രോളന്മാര്‍. ആകെ 941 പഞ്ചായത്തുകള്‍ മാത്രമേ സംസ്ഥാനത്ത് ഉള്ളൂ എന്നാണ് സുരേഷ് ഗോപിയോട് ട്രോളന്മാര്‍ക്ക് പറയാനുള്ളത്. ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആയിരം പഞ്ചായത്തുകള്‍ തങ്ങള്‍ക്ക് നല്‍കിയാല്‍ എങ്ങനെയാണ് ഭരിക്കേണ്ടത് എന്ന് കാണിച്ചുതരാം എന്ന് സുരേഷ് ഗോപി പറഞ്ഞത്. 

സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ട്രോളന്മാര്‍ ഏറ്റുപിടിച്ചു. മൊത്തമായി അങ്ങ് എടുത്തോളൂ, ആയിരം മതിയോ 1500 പഞ്ചായത്ത് എടുത്തോട്ടെ എന്ന വിധത്തിലും കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചടങ്ങില്‍ സംസാരിക്കവെ തന്നെ സംഘിയെന്നോ, ചാണക സംഘിയെന്ന് വിളിച്ചാലോ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Related News