കണ്ണൂരില്‍ കള്ളവോട്ടിന് ശ്രമം; ഒരാള്‍ പിടിയില്‍

  • 14/12/2020

കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച ഒരാള്‍ പിടിയിലായി. കടന്നപ്പള്ളിയിലാണ് കള്ളവോട്ട്  ചെയ്യാനുള്ള ശ്രമം നടന്നത്. സംഭവത്തില്‍ മുസീദ് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാണപ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡായ ആലക്കാട് സഹോദരന്റെ വോട്ടാണ് മുസീദ് ചെയ്യാനുള്ള ശ്രമം നടത്തിയത്. 

ആന്തൂര്‍ നരഗസഭയില്‍ കള്ളവോട്ട് നടക്കുന്നു എന്ന പരാതിയുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പികെ കൃഷ്ണദാസ് സ്ഥലത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.

Related News