സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം; മുഖ്യമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

  • 14/12/2020

കൊവിഡ്  വാക്‌സിന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന പരാതിയിലാണ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. 

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നതിന് മുന്‍പായിരുന്നു മുഖ്യമന്ത്രി പ്രസ്തുത പ്രസ്താവന നടത്തിയത്. തുടര്‍ന്ന് യുഡിഎഫും ബിജെപിയും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഏത് സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് എന്ന് അറിയണം എന്നാണ് ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം വിശദമാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Related News