ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിനുനേരെ ബോംബെറിഞ്ഞ നടപടിയെ ശക്തമായി അപലപിക്കുന്നു: കെ സുരേന്ദ്രന്‍

  • 14/12/2020

ആന്തൂരില്‍ സിപിഐഎമ്മിന്റെ ഏകഛത്രാധിപത്യത്തിനെതിരെ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിനുനേരെ ബോംബെറിഞ്ഞ നടപടിയെ ശക്തമായി അപലപിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അക്രമം എംവി ഗോവിന്ദന്റെ അനുഗ്രഹാശിസ്സുകളോടെയാണ് നടന്നത് എന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ ആന്തൂരില്‍ ആരും സിപിഐഎമ്മിനെതിരെ മല്‍സരിക്കാന്‍ ധൈര്യം കാണിച്ചിരുന്നില്ല. ഇത്തവണ ജീവന്‍പോയാലും പോരാടുക തന്നെ ചെയ്യുമെന്നുറച്ചാണ് അവിടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചത്. അക്രമം തുടര്‍ന്നാല്‍ സഹനസമരവുമായി ഞങ്ങള്‍ ആന്തൂരിലേക്ക് കടന്നുവരും. ഞങ്ങളെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

Related News