അമ്മയ്ക്ക് കൊവിഡ് പോസിറ്റീവ്; മരച്ചുവട്ടില്‍ ഉപേക്ഷിച്ച് മകന്‍ കടന്നു കളഞ്ഞു

  • 15/12/2020

കൊവിഡ് പോസിറ്റീവായ അമ്മയെ മരച്ചുവട്ടില്‍ ഉപേക്ഷിച്ച് മകന്‍ കടന്നു കളഞ്ഞു. നെടുങ്കണ്ടം സ്വദേശിയാണ് ഇത്തരത്തില്‍ ഒരു ക്രൂര പ്രവൃത്തി ചെയ്തത്. ആശുപത്രിയിലെ മരത്തിന്റെ ചുവട്ടില്‍ 65 കാരിയായ അമ്മയെ ഇരുത്തി മകന്‍ കടന്നു കളയുകയായിരുന്നു. 

ഞായറാഴ്ചയാണ് സംഭവം നടന്നത്. അമ്മ കൊവിഡ് പോസിറ്റീവാണ് എന്ന് അറിഞ്ഞതോടെ മകന്‍ വാഹനത്തില്‍ കയറ്റി അമ്മയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ അടുത്തുള്ള ഒരു മരത്തില്‍ ചുവട്ടി ഇരുത്തി അവിടെ നിന്നും പോവുകയായിരുന്നു . തുടര്‍ന്ന് പൊലീസാണ് അമ്മയെ അവിടെ നിന്നും മാറ്റിയത്. മകനെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും അന്വേഷിച്ച് കണ്ടെത്തുകയും കര്‍ശന താക്കീത് നല്‍കുകയും ചെയ്തു.

Related News