സംസ്ഥാന അത് ലറ്റിക് അസോസിയേഷൻ - മലപ്പുറത്തിന് അഭിമാന നേട്ടങ്ങൾ

  • 15/12/2020

എറണാകുളം മാരിയേറ്റ്ഹോട്ടലിൽ വെച്ചു  നടന്ന സംസ്ഥാന അത് ലറ്റിക്  അസോസിയേഷന്റെ വാർഷിക ജനറൽ കൗൺസിൽ മീറ്റിംഗിൽ 2020-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ മലപ്പുറംജില്ലയ്ക്ക് അഭിമാനകരമായ നേട്ടം.

ഡോ. അൻവർ അമീൻ ചേലാട്ട്  പ്രസിഡന്റായും ഡോ.വി. പി. സക്കീർ ഹുസൈൻ അത് ലെറ്റിക്ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധിയായും പ്രൊഫ:എം. വേലായുധൻകുട്ടി എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റായും ശ്രീ. ആഷിഖ് കൈനിക്കര പ്ലാനിങ് കമ്മിറ്റി ചെയർമാനായും ശ്രീ കെ. കെ. രവീന്ദ്രൻഎക്സിക്യൂട്ടീവ് മെമ്പർ ആയും തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിൽ നിന്ന് ഇത് ആദ്യമായാണ്കേരള അത് ലെറ്റിക് അസോസിയേഷന്റെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നത്.

WhatsApp Image 2020-12-15 at 6.30.42 PM.jpeg

ഡോ. അൻവർ അമീൻ ചേലാട്ട്  

മലപ്പുറംകൽപകഞ്ചേരി സ്വദേശിയാണ്. കൽപകഞ്ചേരി ആസ്ഥാനമായി കേരളത്തിന്‌  അകത്തും പുറത്തും ആയി   വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും അൽ റഹ്മസൊസൈറ്റിയുടെയും മുൻ നിര പ്രവർത്തകനും, ദുബായ് കേന്ദ്രമായിഇന്ത്യയിലും വിവിധ ഗൾഫ് രാജ്യങ്ങളിലും  പ്രവർത്തിക്കുന്നപ്രമുഖ റീറ്റൈൽ ശൃംഘല ആയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ മാനേജിങ് ഡയറക്ടറും ആണ് ഇദ്ദേഹം.കമ്പ്യൂട്ടർ എഞ്ചിനീയർ ആയിട്ടുള്ള അമീൻ തിരൂർ പോളിടെക്‌നിക് അധ്യാപകൻ ആയിരിക്കെയാണ്ബിസിനസ്സിലേക്ക് കാലെടുത്ത് വെക്കുന്നത്.2001 മുതൽ 2006 വരെ SIDCOഡയറക്റർ ആയും പ്രവർത്തിച്ചു. സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായ അമീൻ കായിക മേഖലയിലും പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. തിരൂർ സാറ്റ്ഫുട്ബോൾ അക്കാദമിയുടെ പ്രസിഡന്റും കൽപകഞ്ചേരി അസ്‌ലം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെമുഖ്യ സംഘാടകനും കൂടിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഇളയ മകളായ നിദ അൻജൂം. അബുദാബിയിൽവെച്ചു നടന്ന horse ridingendurance championship   വിജയിയായ ആദ്യ ഇന്ത്യക്കാരി കൂടിയാണ്.

 WhatsApp Image 2020-12-15 at 6.31.15 PM.jpeg

ഡോ : വി. പി. സക്കീർഹുസൈൻ

കാലിക്കറ്റ്‌ സർവകലാശാല  കായിക വിഭാഗം മേധാവിയായ അത് ലറ്റിക് ഫെഡറേഷൻ ഓഫ്ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ: സക്കീർ ഹുസൈൻ മുൻ ദേശീയ ലോങ്ങ്‌ ജംമ്പ് റെക്കോർഡിന്ഉടമയും 2010 ഡൽഹി കോമൺ വെൽത്ത് ഗയിങ് പ്രൊജക്റ്റ്‌ ഓഫീസർ ആയുംപ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ സംസ്ഥാന അത് ലെറ്റിക് അസോസിയേഷന്റെ വൈസ് പ്രസിഡണ്ടായിരുന്നു.മലപ്പുറം ജില്ലാ അത് ലെറ്റിക് അസോസിയേഷന്റെ പ്രസിഡന്റ്‌, സെക്രട്ടറി എന്നീ പദവികൾ കഴിഞ്ഞ 16 വർഷമായി വഹിക്കുകയായിരുന്നു. കാലിക്കറ്റ്‌ സർവകലാശാലയുടെഅത്യാധുനിക കായിക സൗകര്യങ്ങൾ തുടങ്ങി നിരവധി കായിക രംഗത്തെ പ്രവർത്തനങ്ങളിൽ നേതൃത്വപരമായപങ്ക് വഹിക്കുന്നു.

WhatsApp Image 2020-12-15 at 6.31.16 PM (1).jpeg

പ്രൊഫ : എം. വേലായുധൻകുട്ടി

വള്ളിക്കുന്ന് സ്വദേശിതവന്നൂർ കാർഷിക സർവകലാശാലയിൽ നിന്നും കായിക അധ്യാപകനായി വിരമിച്ചു. അത് ലെറ്റിക് ഫെഡറേഷൻഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. മുൻ സംസ്ഥാന ജില്ലാ അത് ലെറ്റിക്അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചു.1992 ൽ മലപ്പുറം ജില്ലയിൽ വെച്ച് നടത്തിയ സംസ്ഥാനഅത് ലെറ്റിക് ചാമ്പ്യൻഷിപ്പിന്റെ മുഖ്യ സംഘാടകൻ കൂടിയായിരുന്നു ഇദ്ദേഹം.

WhatsApp Image 2020-12-15 at 6.31.16 PM.jpeg

ശ്രീ. ആഷിഖ് കൈനിക്കര

തിരൂർ സ്വദേശിയായശ്രീ. ആഷിഖ് ബിസിനസ് രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വവും പ്രമുഖ ബിൽഡേഴ്‌സ് ഗ്രൂപ്പ്‌ആയ homestead ബിൽഡേഴ്‌സ് ന്റെ ചെയർമാൻ കൂടിയാണ്. കേരള സംസ്ഥാനസ്പോർട്സ് കൗൺസിൽ മെമ്പർ, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന SAT ഫുട്ബോൾ അക്കാഡമിയുടെ ജനറൽ സെക്രട്ടറി കൂടിയാണ്. സാമൂഹിക രംഗത്തും നിറ സാനിധ്യമായ ആഷിഖ് നന്മ  ഫൌണ്ടേഷന്റെ ആദ്യ സ്ഥാപക മെമ്പർ കൂടിയാണ്.

 WhatsApp Image 2020-12-15 at 6.31.17 PM.jpeg 

ശ്രീ. കെ. കെ. രവീന്ദ്രൻ

പറപ്പൂർ ഹൈസ്കൂളിൽനിന്നും കായിക അധ്യാപകനായി വിരമിച്ച ഇദ്ദേഹം നിലവിലെ മലപ്പുറം ജില്ലാ അത് ലെറ്റിക്അസോസിയേഷൻ സെക്രട്ടറി ആണ്.നിരവധി കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള വ്യക്തിത്വമാണ്ശ്രീ. കെ. കെ. രവീന്ദ്രൻ

Related News