എന്നെ കോര്‍പ്പറേഷനുള്ളില്‍ കയറാന്‍ അനുവദിക്കാത്തവര്‍ വഴി നടക്കാമെന്ന് വിചാരിക്കേണ്ട; പരാജയത്തിനു പിന്നാലെ ഭീഷണിയുമായി ഗോപാലകൃഷ്ണന്‍

  • 16/12/2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ ഭീഷണിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇത്തവണ കോര്‍പ്പറേഷനുള്ളില്‍ കയറാന്‍ അവര്‍ എന്നെ അനുവദിച്ചില്ലെങ്കില്‍ കോര്‍പ്പറേഷന് വെളിയില്‍ ഇനി അവര്‍ യഥാവിധി സഞ്ചരിക്കുമെന്ന് വിചരിക്കേണ്ട എന്നാണ് പരാജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. 

ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ബി ഗോപാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടുവെങ്കിലും രാഷ്ട്രീയപരമായി തന്നെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മിന് സാധിക്കില്ല എന്നും പരാജയത്തിന് ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

Related News