കണ്ണൂരില്‍ കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 38 വോട്ടുകള്‍

  • 16/12/2020

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 38 വോട്ടുകള്‍. കണ്ണൂര്‍ മാലൂരിലെ സ്ഥാനാര്‍ത്ഥിയായ യുവതി കാസര്‍ഗോഡ് സ്വദേശിയായ യുവാവിനൊപ്പാണ് ഒളിച്ചോടിയത്. 

മകളെ കാണാതായതായി പിതാവ് നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കാമുകന്റെ കൂടെയാണ് പോയതെന്ന് മനസിലായത്. പിന്നീട് രണ്ടു പേരും പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും വിവാഹിതരാവുകയും ചെയ്തു. യുവതിയുടെ ആദ്യ ഭര്‍ത്താവും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇയാളും പരാജയപ്പെട്ടു.

Related News