കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുരളീധരനേ വിളിക്കൂ; കോഴിക്കോട് ബാനറുകള്‍

  • 17/12/2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിവിധ കോണില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയരുകയാണ്. കോഴിക്കോട് കെ മുരളീധരന്റെ അനുയായികള്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ബാനറുകളും സ്ഥാപിച്ച് കഴിഞ്ഞു. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുരളീധരനെ വിളിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് കോഴിക്കോട് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബാനറുകള്‍. 

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുരളീധരനെ ചുമതല ഏല്‍പ്പിക്കണം. പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരാന്‍ അദ്ദേഹത്തിന് സാധിക്കും. കരുണാകരന്റെ തനിമ മുരളീധരനിലൂടെ പുനര്‍ജനിക്കാന്‍ കേരളം കാത്തിരിക്കുകയാണ് എന്നും അദ്ദേഹത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള ബാനറില്‍ പറയുന്നു.

Related News