സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നു; ഇടതുപക്ഷത്തിന് ആശംസകള്‍ നേര്‍ന്ന് റോഷന്‍ ആന്‍ഡ്രൂസ്

  • 17/12/2020


തദ്ദേശ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ഇടതുപക്ഷത്തിന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സാരഥിയുടെ കൈകളില്‍ തേര് സുരക്ഷിതമാണെന്ന് അറിയാമായിരുന്ന് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം 

അഭിനന്ദനങ്ങള്‍ 

അറിയാമായിരുന്നു..... പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്.......

അറിയാമായിരുന്നു.... അദ്ധ്വാനിക്കുന്നവന്റെ  തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്.......

അറിയാമായിരുന്നു..... മലയാളിക്ക്  മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന്. അറിയാമായിരുന്നു.... 

സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്. അറിയാമായിരുന്നു... ഈ ചെങ്കോട്ടയുടെ കരുത്ത്......

ഈ കൊടിയടയാളത്തിലെ സത്യം. 

ഈ ചുവപ്പന്‍ വിജയം!......

Related News