സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; ഹയര്‍സെക്കന്ററി, എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

  • 17/12/2020

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നു മുതലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. തുടര്‍ന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെയായിരിക്കും. 

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഹയര്‍സെക്കന്ററി, എസ്എസ്എല്‍സി പരീക്ഷകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് തീരുമാനമായിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയും, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളുമായിരിക്കും ഈ തിയതികളില്‍ നടക്കുക. 

Related News