സംസ്ഥാനത്ത് കോളെജുകള്‍ ജനുവരി മുതല്‍ തുറക്കും

  • 17/12/2020

സംസ്ഥാനത്ത് കോളെജുകള്‍ ജനുവരി ആദ്യം മുതല്‍ തുറക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകളും ആരംഭിക്കാനുമാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായിരിക്കുന്നത്. പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ച് ക്ലാസുകള്‍ നടത്താനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. ആവശ്യമെങ്കില്‍ രാവിലെയും ഉച്ചയ്ക്കുമായി ഷിഫ്റ്റുകള്‍ ക്രമീകരിക്കാം. 

കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണ്ം ഭാഗിച്ച് പരിമിതപ്പെടുത്തിയാകും ക്ലാസുകള്‍ ആരംഭിക്കുക. മെഡിക്കല്‍ കോളെജിലെ രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.

Related News