ജയ്ശ്രീറാം ഉയര്‍ത്തിയ പാലക്കാട് നഗരസഭയില്‍ ദേശീയ പതാകയുമായി ഡിവൈഎഫ്‌ഐ

  • 18/12/2020

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ തൂക്കൂയി ബിജെപി പ്രവര്‍ത്തകരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പാലക്കാട് നഗരസഭയിലേക്ക് പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ചും നടത്തി. 

വോട്ടെണ്ണല്‍ ദിനത്തില്‍ വിജയം ഉറപ്പാക്കിയതിന് പിന്നാലെയായിരുന്ന പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ന്നത്. തുടര്‍ന്ന് സിപിഐഎം. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Related News