കോവിഡ്: അടുത്ത രണ്ടാഴ്ച കേരളത്തിന് നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

  • 19/12/2020

കൊവിഡ് 19 നുമായി ബന്ധപ്പെട്ട അടുത്ത രണ്ടാഴ്ച്ചക്കാലം കേരളത്തിന് നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ വരുന്ന രണ്ടാഴ്ചക്കാലം ജാഗ്രത പാലിക്കണം എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. 

തെരഞ്ഞെടുപ്പ് കഴിഞ്ഞു കോവിഡെല്ലാം പോയി എന്ന് കരുതരുത്. തെരഞ്ഞടുന് ശേഷം കോവിഡ് കേസുകളില്‍ വന്‍തോതില്‍ വര്‍ധന് ഉണ്ടാകും എന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. രണ്ടാഴ്ച കാലയളവില്‍ എത്രത്തോളം കോവിഡ് കേസുകള്‍ ഉണ്ടാകും എന്നും പറയാന്‍ സാധിക്കില്ല. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

Related News