ജയ്ശ്രീറാം പതാക; ബിജെപി പ്രവര്‍ത്തകരെ ന്യായീകരിച്ച് വി മുരളീധരന്‍

  • 19/12/2020

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളില്‍ ജയ്ശ്രീറാം എന്ന് എഴുതി ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രീരാമന്റെ ബാനര്‍ ഉയര്‍ത്തി എന്നത് ഒരു വലിയ പാതകമാണെന്ന് താന്‍ കരുതുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 

ജയ്ശ്രീറാം എന്ന് വിളിക്കുന്നത് വിളിക്കുന്നത് ഈ രാജ്യത്ത് കുറ്റകരമാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാവരും അംഗീകരിക്കുന്ന ഒരു പ്രതീകമാണ് ശ്രീരാമന്റേത് എന്നും മുരളീധരന്‍ പറഞ്ഞു.

Related News