പെണ്‍കുട്ടിയെ ലാബില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

  • 20/12/2020

പെണ്‍കുട്ടിയെ ലാബിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അങ്കമാലിയിലാണ് സംഭവം നടന്നത്. കേസില്‍ 19 വയസുകാരനായ ബേസില്‍ ബാബുവാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്വകാര്യ ലാബില്‍ വെച്ചാണ് യുവാവിന്റെ അതിക്രമം. 

ആക്രമത്തിന് ഇരയായ പെണ്‍കുട്ടിയും യുവാവും മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന് ലഹരി ഉപയോഗിക്കുന്ന സ്വഭാവം ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്നും പിന്മാറി. പെണ്‍കുട്ടി പിന്മാറിയിട്ടും നിരന്തരം ബേസില്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതോടെ പെണ്‍കുട്ടി യുവാവിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് അമ്മയുടെ ഫോണില്‍ നിന്നും വിളിക്കാന്‍ ആരംഭിച്ചു. എന്നാല്‍ പെണ്‍കുട്ടി ഈ നമ്പറും ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ആള്‍ തിരക്ക് ഒഴിഞ്ഞ സമയത്ത് യുവാവ് ലാബില്‍ എത്തിയത്. പെണ്‍കുട്ടിയെ ബലമായി ലാബിനകത്ത് പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related News