അഭയയ്ക്ക് നീതി; ഫാദർ തോമസ് കോട്ടൂരും സി സെഫിയും ഒന്നും രണ്ടും പ്രതികൾ

  • 22/12/2020

അഭയ കേസില്‍ പ്രതികളായ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ കോടതി. അഭയയെ കൊലപ്പെടുത്തിയതാണെന്നും പ്രതികള്‍ ഇവര്‍ ഇരുവരും തന്നെയാണെന്നുമാണ് കോടതിയുടെ വിധി. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത് കൊലപാതകം തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ്. കേസില്‍ ശിക്ഷാ വിധി നാളെയാണ്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. സിബിഐ ജഡ്ജി കെ സനല്‍കുമാറാണ് വിധി പ്രഖ്യാപിച്ചത്. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. 

വിധി കേള്‍ക്കാന്‍ പ്രതികളായ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സിബിഐ സംഘവും അഭിഭാഷകരുമെല്ലാം കോടതിയിലെത്തിയിരുന്നു.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സിബിഐ കേസ്.

Related News