ബിജെപി അംഗം സത്യപ്രതിജ്ഞ ചെയ്തത് സംസ്‌കൃതത്തില്‍; നോക്കി വായിച്ചത് മലയാളം കോപ്പി

  • 22/12/2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ ഇന്നലെയായിരുന്നു സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ബിജെപിയുടെ അംഗം ഏറെ വ്യത്യസ്തയായിരുന്നു. തിരുവനന്തപുരം കരമന ഡിവിഷനില്‍ നിന്നും അധികാരത്തില്‍ എത്തിയ മഞ്ജുവായിരുന്നു സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത്. 

സംസ്‌കൃത്തിലെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഇതിന്റെ രസകരമായ ഒരു ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ബിന്ദു സംസ്‌കൃതത്തില്‍ നല്ല പാണ്ഡിത്യം ഉള്ള ഒരാളെപ്പോലെയായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ സംസ്‌കൃതത്തിലുള്ള സത്യപ്രതിജ്ഞ വാചകങ്ങള്‍ മലയാളം അക്ഷരത്തില്‍ പകര്‍ത്തി എഴുതായിരുന്നു മഞ്ജു വളരെ കൂളായി ഇത് വായിച്ചത്. മലയാളം കോപ്പിയുടെ ചിത്രവും പ്രചരിക്കുന്നുണ്ട്.

Related News