പള്ളിത്തര്‍ക്കം: മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവായി സംസാരിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

  • 29/12/2020



തിരുവനന്തപുരം: പള്ളിത്തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവായി സംസാരിക്കുന്നത് ഖേദകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. പദവിക്ക് നിരക്കാത്ത പക്ഷപാതം മുഖ്യമന്ത്രി കാട്ടി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. സഭാ തര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമം ചെറുക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു.

അതേസമയം,സഭാ തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായാ സഭാ നേതൃത്വം സംസ്ഥാന സര്‍ക്കാരിനെയും ഗവര്‍ണറെയും സമീപിച്ചു. അഞ്ച് ലക്ഷം വിശ്വാസികള്‍ ഒപ്പിട്ട ഭീമ ഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിച്ചു. വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ ഹര്‍ജി സ്വീകരിച്ചു. 2020 ലെ സെമിത്തേരി ബില്‍ അടക്കം സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ ധീരമെന്നും പള്ളിത്തര്‍ക്കത്തിലും സമാനമായ രീതിയില്‍ നിയമ നിര്‍മ്മാണം ആവശ്യമെന്നുമാണ് യാക്കോബായ സഭാ നേതൃത്വത്തിന്റെ അവശ്യം.

Related News