ഉത്സവങ്ങള്‍ക്ക് സ്റ്റേജ് ഷോകള്‍ നടത്താം; കോവിഡ് മാനദണ്ഡങ്ങള്‍ ബാധകം

  • 29/12/2020



തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകള്‍ നടത്താമെന്ന് സര്‍ക്കാര്‍. മലയാള സിനിമ പിന്നണി ഗായകരുടെ സംഘടനയായ സമം, മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കലാകാരന്‍മാരുടെ പ്രശ്‌നത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ ഭേദഗതി വരുത്തുകയായിരുന്നു. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവത്തിന് ക്ഷേത്രകലകള്‍ സംഘടിപ്പിക്കാം. സ്റ്റേജ് ഷോകള്‍ ജീല്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി സംഘടിപ്പിക്കാനും തീരുമാനമായി.

Related News