ഐഎഫ്എഫ്കെ ഫെബ്രുവരി 10ന്; നാലിടത്തായി നടക്കും

  • 01/01/2021

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10ന്. നാല് മേഖലകളിലായാണ് നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവടങ്ങളിലാണ് പ്രദേശനം നടക്കുക. ഓരോ മേഖലയിലും അഞ്ച് ദിവസങ്ങളിലായിരിക്കും സംസ്ഥാന ചലച്ചിത്ര മേള നടക്കുക. ഡെലിഗേറ്റ് ഫീസ് 750 ആക്കി കുറച്ചു. ഡെലിഗേറ്റുകള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഐഎഫ്എഫ്‌കെ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് 48 മണിക്കൂര്‍ മുന്‍പത്തെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. രജിസ്‌ട്രേഷന്‍ അതത് മേഖലകളില്‍ നടക്കും.

മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും നടക്കും. വിദേശപ്രതിനിധികളുടെ പങ്കാളിത്തം ഓണ്‍ലൈനിലൂടെയായിരിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മേളയുടെ സംഘാടനം.

Related News