ഓണ്‍ലൈന്‍ റമ്മി കളിയിൽ ലക്ഷങ്ങൾ നഷ്ടമായി; തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

  • 02/01/2021



തിരുവനന്തപുരം: ഓണ്‍ലൈനായി റമ്മി കളിച്ച്‌ 21 ലക്ഷം രൂപ നഷ്ടമായ യുവാവ് ജീവനൊടുക്കി.
തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്. ഡിസംബര്‍ 31-ാം തീയതിയാണ് വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായത്.

ഒരു വര്‍ഷമായി ഓണ്‍ലൈന്‍ റമ്മി കളിയുടെ അടിമയായിരുന്നു യുവാവ്. റമ്മി കളിയിലൂടെ മാത്രം പല തവണയായി വിനീതിന് 21 ലക്ഷം രൂപയാണ് നഷ്ടമായിരിക്കുന്നത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പല കളികളിലും ഉള്ള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി യുവാവ്.

Related News