നെയ്യാറ്റിൻകര ദമ്പതികൾ മരിച്ച തർക്കഭൂമി പറഞ്ഞ വിലകൊടുത്ത് ചെമ്മണ്ണൂർ വാങ്ങി; ദമ്പതികളുടെ മക്കൾക്ക് കൈമാറും

  • 02/01/2021



തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വേണ്ടി ബോബി ചെമ്മണൂര്‍ വിലയ്ക്ക് വാങ്ങി. ഇന്ന് തന്നെ  എഗ്രിമെന്റ് മരിച്ച രാജന്റെ വീട്ടില്‍ വച്ച് ബോബി ചെമ്മണൂര്‍ രണ്ട് കുട്ടികള്‍ക്കും കൈമാറും.

കുട്ടികള്‍ക്കായി വീട് ഉടനെ പുതുക്കി പണിയാനാണ് ബോബി ചെമ്മണൂരിന്റെ തീരുമാനം. വീട് പണി കഴിയുന്നതുവരെ കുട്ടികളുടെ മുഴുവന്‍ സംരക്ഷണവും അദ്ദേഹം തന്നെ ഏറ്റെടുക്കും.

'തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങളാണ് തന്നെ വിളിച്ചത്. ആ കുട്ടികള്‍ക്ക് ആ മണ്ണ് വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങനെ ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഞാന്‍ ആ ഭൂമി വാങ്ങി.' ബോബി ചെമ്മണൂര്‍ പറഞ്ഞു.

കുട്ടികളെ തൃശൂര്‍ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ബോബി തീരുമാനിച്ചിരിക്കുന്നത്.

Related News