പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

  • 05/01/2021


തിരുവനന്തപുരം: പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കളക്ടര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ആലപ്പുഴ കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. H5 N1ന്റെ വകഭേദമായ H5 N8 ആണ് സ്ഥിരീകരിച്ചത്. നേരത്തെ ഈ പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടര്‍ന്ന് ഭോപ്പാല്‍ ലാബിലേക്ക് സാമ്പിള്‍ അയച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനാ റിപ്പോര്‍ട്ടില്‍ എട്ട് സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. 

ഏകദേശം 48,000 ഓളം പക്ഷികളെ കൊല്ലേണ്ടി വരും. കഴിഞ്ഞ വര്‍ഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. സമാന രീതിയില്‍ പ്രദേശത്തെ പക്ഷികളെ നശിപ്പിച്ചാണ് രോഗം കൂടുതല്‍ പടരുന്നത് തടഞ്ഞത്.

Related News