കൊച്ചി-മംഗളൂരു ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

  • 05/01/2021



ഡല്‍ഹി: കൊച്ചി-മംഗളൂരു ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ വഴിയായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാം. കേരളത്തിന്റെയും കര്‍ണാടകയുടെയും വികസനത്തിന് ഈ പദ്ധതി ഒരുപോലെ വഴിവെക്കും. സാമ്പത്തിക രംഗത്ത് പ്രകൃതി വാതകത്തിന്റെ പ്രാധാന്യം വലുതാണ്.പദ്ധതി അന്തരീക്ഷ മലിനീകരണം കുറയാന്‍ സഹായകരമാകും. അത് ടൂറിസത്തിന്റെ വികസനത്തിനും സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാളയാര്‍- കോയമ്പത്തൂര്‍ ലൈന്‍ നിര്‍മാണവും സമയബന്ധിതമായി തീരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News