കേന്ദ്രത്തിനെതിരെ കടുത്ത പരമാര്‍ശങ്ങൾ; ഗവര്‍ണറുടെ നയപ്രഖ്യാപനം സമാപിച്ചു

  • 08/01/2021



തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ നീണ്ടുനിന്നത് രണ്ട് മണിക്കൂറും പത്ത് മിനിറ്റും. ഇതോടെ പതിനാലാം നിയമസഭയുടെ അവസാന സമ്പൂര്‍ സമ്മേളനത്തിന് തുടക്കമായി.

കേന്ദ്രത്തിനെതിരായ കടുത്ത പരമാര്‍ശങ്ങളോടെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഭാഗം ഗവര്‍ണര്‍ വായിച്ചു. കാര്‍ഷിക നിയമങ്ങള്‍ കേരളത്തേയും ദോഷകരമായി ബാധിക്കും. ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാകുന്ന നിയമമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കാര്‍ഷിക വാണിജ്യ കരാറുകള്‍ റബര്‍ പോലുള്ള വാണിജ്യ വിളകളെ തകര്‍ക്കും. കേന്ദ്ര ഏജന്‍സികള്‍ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നുവെന്നും വിമര്‍ശനം ഉന്നയിച്ചു.

കോവിഡ് പ്രതിരോധ മികവുകള്‍ ഗവര്‍ണര്‍ എണ്ണിപ്പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴെ ആക്കുകയാണ് ലക്ഷ്യം. കോവിഡ് കാലത്ത് നിരവധി സാമ്പത്തിക ആശ്വാസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related News