വൈറ്റില ഫ്‌ളൈ ഓവര്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നത് അഭിമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണ വൈദഗ്ധ്യത്തില്‍ രാജ്യത്തെ മുന്‍നിര ഏജന്‍സിയാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലം ഉദ്ഘാടനത്തിന് മുന്‍പേ തുറന്നവരെയും പിന്തുണച്ചവരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമാണെന്ന് വി ഫോര്‍ കൊച്ചിയെ വിമര്‍ശിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇക്കൂട്ടരെ കണ്ടില്ല. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. ജനകീയവാദികള്‍ എന്ന് നടിക്കുന്നവരുടെ കുബുദ്ധി പുറത്തുവന്നു. പാലാരിവട്ടം തകര്‍ന്നപ്പോള്‍ ഒന്നും മിണ്ടാത്തവരാണ് വിമര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസ്താവനയ്‌ക്കെതിരെയും മുഖ്യമന്ത്രി തുറന്നടിച്ചു. ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനം പാടില്ല. വിമര്‍ശനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കാനാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ മന്ത്രി കെ സുധാകരന്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ എം സ്വരാജ്, ടി ജെ വിനോദ്, പി ടി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?