ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപെടുത്തിയ ആൾ പിടിയിൽ

  • 10/01/2021



തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന് വ്യാജ ഫോൺ സന്ദേശം നൽകിയയാൾ പിടിയിൽ. തമിഴ്നാട് കടലൂര്‍ സ്വദേശി നന്ദകുമാറാണ് (28) പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇയാൾ തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്. ക്ഷേത്രത്തിൽ സുജാത എന്ന മാവോയിസ്റ്റ് ക്ഷേത്രത്തിലെത്തിയിട്ടുണ്ടെന്നും ബോംബ് വെച്ച് തകർക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നുമായിരുന്നു സന്ദേശം. ഇതിനൊപ്പം സുജാതയുടേതെന്ന് പറയുന്ന മൊബൈൽ നമ്പരും ഇയാൾ  പോലീസിന്  നൽകി. നമ്പർ പരിശോധിച്ചെത്തിയ പോലീസ് സുജാത ആലപ്പുഴയിലാണെന്നു കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഫോണ്‍ സന്ദേശം ആണെന്ന് കണ്ടെത്തിയത്. ആവശ്യപ്രകാരം തമിഴ്നാട് പോലീസ് കസ്റ്റഡിയില്‍ എടുത്ത നന്ദ കുമാറിനെ ഗുരുവായൂര്‍ ടെമ്പിൾ സ്റ്റേഷനിലേക്ക് കൈമാറും.സുജാത എന്ന വനിതയോടുള്ള വിദ്വേഷമാണ് ഫോൺ കോളിന് പിന്നിലെന്ന് നന്ദകുമാര്‍ പറഞ്ഞു.

Related News