മുരിങ്ങൂര്‍: സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ലെന്ന് മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ സ്ഥാപകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍. കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്ന് അഭയയുടെ ആത്മാവ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. അഭയയുടെ ആത്മാവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വാട്‌സാപ്പ് വാര്‍ത്ത വന്നത് ഞാന്‍ ഓര്‍ക്കുകയാണ്. അതിങ്ങനെയായിരുന്നു. എന്നെയാരും കൊന്നതുമല്ല ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഒരുകാലത്ത് ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് ഞാന്‍. പുരുഷന്മാരാല്‍ പീഡിപ്പിക്കപ്പെട്ടു. പല ധ്യാനങ്ങള്‍ കൂടിയിട്ടും എനിക്ക് ആന്തരിക സൗഖ്യം കിട്ടിയില്ല. ഞാന്‍ കന്യാസ്ത്രീ ആയെങ്കിലും കള്ളനെ കണ്ട് പേടിച്ച് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. ഒറ്റയാള്‍പോലും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നില്ല. 28 വര്‍ഷമായി ഞാന്‍ ശുദ്ധീകരണ സ്ഥലത്താണ്.’ വിദേശിയായ ഒരു കന്യാസ്ത്രീയോട് സിസ്റ്റര്‍ അഭയയുടെ ആത്മാവ് നടത്തിയ വെളിപ്പെടുത്തലാണിത് എന്നാണ് നായ്ക്കംപറമ്പിലിന്റെ വാദം
അതേസമയം, കേസില്‍ ഉള്‍പ്പെട്ട പ്രതികളെ വെള്ളപൂശാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് നുണപ്രചരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ‘അഭയ കേസിലെ പ്രതികളെ രക്ഷപെടുത്താന്‍ വേണ്ടി ന്യായികരണ തൊഴിലാളികള്‍ ആയിട്ടുള്ള ചിലര്‍ നുണ ഫാക്ടറി നിര്‍മിക്കുന്നവരാണ് എന്ന് പറഞ്ഞത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ മാത്യു നായ്ക്കംപറമ്പില്‍ വിശ്വാസികളെ പറ്റിക്കുന്ന വീഡിയോ.’ എന്നാണ് വീഡിയോ സഹിതം ജോമോന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?