നോർക്ക പുനരധിവാസ വായ്പാ ക്യാമ്പ് മാറ്റിവച്ചു

  • 13/01/2021



പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ടസിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന വായ്പാ ക്യാമ്പ് മാറ്റിവച്ചു.    ജനുവരി   13, 14, 20, 27, 28   തീയതികളിൽ  കാഞ്ഞങ്ങാട്, തലശ്ശേരി, പേരാമ്പ്ര, തീരുർ, മലപ്പുറം  എന്നിവിടങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന ക്യാമ്പുകളാണ് മാറ്റിവച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ജനക്കൂട്ടം ഒഴിവാക്കാനാണ് നടപടി. അതതു ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ www.norkaroots.org ൽ ഓൺലൈനായി  അപേക്ഷിക്കണമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.

Related News