സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യവില കൂടും

  • 13/01/2021



തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് വിലകൂടും. അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം കൂട്ടണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. വിലവര്‍ധന അംഗീകരിച്ച് വിതരണക്കാര്‍ക്ക് ബെവ്‌കോ കത്തുനല്‍കി. 15 ശതമാനം വര്‍ധനവാണ് മദ്യക്കമ്പനികള്‍ ആവശ്യപ്പെട്ടത്. ബ്രാന്‍ഡ് അനുസരിച്ച് 40 മുതല്‍ 150 രൂപവരെ വര്‍ധനയുണ്ടാകും. അതേസമയം, ബിയറിനും വൈനിനും വില കൂടില്ല.

സ്പിരിറ്റിന്റെ വില വര്‍ധന കണക്കിലെടുത്താണ് മദ്യവില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടത്. പേരിനൊപ്പം നിലവിലുള്ള ബ്രാന്‍ഡുകള്‍ സ്‌ട്രോങ്ങ്, പ്രീമിയം, ഡിലക്‌സ് എന്ന് പേര് ചെര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ക്ക് വില വര്‍ധനവ് ഉണ്ടാകില്ല. ബിയറിനും വൈനിനും ബെവ്‌കോ പോയവര്‍ഷത്തെ നിരക്കില്‍ തന്നെ വിതരണം ചെയ്യും.

Related News