സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ശനിയാഴ്ച്ച അവധിയില്ല

  • 13/01/2021



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കിയിരുന്ന അവധി നിര്‍ത്തലാക്കുന്നു. ശനിയാഴ്ച നല്‍കിയിരുന്ന അവധി നിര്‍ത്തലാക്കി പ്രവര്‍ത്തന ദിനങ്ങള്‍ പഴയ പടിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിച്ചത്. പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കുകയായിരുന്നു. ഈ തീരുമാനം ആണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രണ്ടാം ശനിയാഴ്ച ഒഴികെ ജനുവരി 16-ാം തിയതി മുതലുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം, കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

Related News