3.18 മണിക്കൂര്‍ ബജറ്റ് അവതരണം; റെക്കോര്‍ഡ് സൃഷ്ടിച്ച് ഐസക്കിന്റെ പ്രസംഗം

  • 15/01/2021





തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി തോമസ് ഐസക്. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്. 3.18 മണിക്കൂര്‍ സമയമെടുത്താണ് മന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. പ്രസംഗം ഉച്ചയ്ക്ക് 12 പിന്നിട്ടതോടെ സ്പീക്കര്‍ മൂന്ന് തവണ ഇടപെടുകയും ചെയ്തു.

സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ക്ഷേമപദ്ധതികള്‍ എണ്ണിപ്പറഞ്ഞും സാമ്പത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വിശദീകരിച്ചുമായിരുന്നു മന്ത്രിയുടെ പ്രസംഗം. അതേസമയം ധനമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതിനെതിരെ പ്രതിപക്ഷത്ത് നിന്ന് പ്രതിഷേധവും ഉയര്‍ന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഒമ്പത് മണിക്ക് സഭ ചേര്‍ന്ന് 12.30 ന് അവസാനിക്കണം എന്നതാണ് ചട്ടം എന്ന കാര്യം എം. ഉമ്മര്‍ എംഎല്‍എ ചൂണ്ടിക്കാണിക്കുകയും ചെയ്തു. 2013 ല്‍ കെ.എം മാണി ഇവതരിപ്പിച്ച 2.58 മണിക്കൂര്‍ ദൈര്‍ഘ്യമുളള ബജറ്റ് പ്രസംഗമായിരുന്നു ഇതുവരെയുളള റെക്കോര്‍ഡ്.

Related News