കേരളത്തിലും കൊവിഡ് വാക്സിൻ കുത്തിവെയ്പ് തുടങ്ങി

  • 16/01/2021

കോവിഡ്  പ്രതിരോധ വാക്സിൻ കുത്തിവെയ്പ് കേരളത്തിലും ആരംഭിച്ചു. തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് 12-ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11-ഉം കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. ബാക്കി ജില്ലകളിൽ ഒമ്പതുകേന്ദ്രങ്ങൾ വീതമുണ്ട്. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും. 

ഓരോ ആൾക്കും 0.5 എം.എൽ. കൊവിഷീൽഡ് വാക്സിനാണു കുത്തിവെക്കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് അടുത്തത്. ഒമ്പതുമുതൽ അഞ്ചുവരെയാണ് സമയം. രജിസ്റ്റർചെയ്ത ആളിന് എവിടെയാണ് വാക്സിൻ എടുക്കാൻപോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. വാക്സിൻ എടുത്താൽ 30 മിനിറ്റ് നിർബന്ധമായും നിരീക്ഷണത്തിലിരിക്കണം. വാക്സിനേഷൻകേന്ദ്രത്തിൽ ഡോക്ടറുടെ സേവനമുണ്ടാകും. അടിയന്തര ചികിത്സയ്ക്കായി എല്ലാകേന്ദ്രങ്ങളിലും അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോവിങ് ഇമ്യൂണൈസേഷൻ (എ.ഇ.എഫ്.ഐ.) കിറ്റുണ്ടാകും. ആംബുലൻസ് സേവനവുമുണ്ട്.

Related News