നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത്: കുമ്മനം രാജശേഖരന്‍

  • 23/01/2021




തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്താണെന്ന് കുമ്മനം രാജശേഖരന്‍. നേമം പാര്‍ട്ടിക്ക് വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണ്. നേമത്തെക്കുറിച്ച്‌ മറ്റൊന്നും പറയാനില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അതിന് ശേഷം വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇവയൊക്കെ പരിശോധിക്കുമ്ബോള്‍ നേമം ബിജെപിയെ കൈവിട്ടിട്ടില്ല. ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. അതേസമയം താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തില്‍ താന്‍ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അര്‍ത്ഥത്തിലാണ് സംസാരിക്കുന്നത്. എന്നാല്‍ പല സ്ഥലങ്ങളില്‍ കെട്ടിടം നോക്കിയെന്നും ഒടുവില്‍ വീട് കിട്ടിയത് ശാസ്ത്രി നഗറിലാണെന്നും അത് നേമം മണ്ഡലത്തിലായി പോയി എന്നേയുള്ളുവെന്നും പുതിയ വീടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Related News