മുല്ലപ്പെരിയാര്‍ ഡാം ഭീഷണി, തകര്‍ന്നാല്‍ 35 ലക്ഷം പേര്‍ അപകടത്തിലാകുമെന്ന് ഐക്യരാഷ്ട്ര സഭ

  • 24/01/2021

ന്യൂഡല്‍ഹി: രാജ്യത്ത് ആയിരത്തിലധികം അണക്കെട്ടുകള്‍ ഭീഷണിയായി ഉയര്‍ന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാം അടക്കം ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2025 ആകുമ്പോള്‍ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകള്‍ ലോകത്തിന് തന്നെ ഭീഷണിയാണ്. 

വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ'ണ് 'പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി' എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നൂറിലധികം വര്‍ഷം പഴക്കമുണ്ട് മുല്ലപ്പെരിയാര്‍ ഡാമിന്. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷം പേര്‍ അപകടത്തിലാകും. അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്ക വിഷയമാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അതേസമയം, മുല്ലപ്പെരിയാറില്‍നിന്ന്? ജലം എടുക്കല്‍ തമിഴ്‌നാട് പുനരാരംഭിച്ചു. മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് കനത്ത മഴയെത്തുടര്‍ന്ന്? നിറഞ്ഞതോടെയാണ് ജലം എടുക്കുന്നത് ഈ മാസം 16ന് തമിഴ്‌നാട് നിര്‍ത്തിവച്ചത്. വൈഗ അണക്കെട്ടില്‍ 69.72 അടി ജലമാണ് ഇപ്പോഴുള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണശേഷി. 

മഴ മാറിയതോടെ സെക്കന്‍ഡില്‍ 600 ഘനഅടി ജലമാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍നിന്ന്? കൊണ്ടുപോകുന്നത്?. ഈ ജലം ഉപയോഗിച്ച് അതിര്‍ത്തിയിലെ പവര്‍ സ്?റ്റേഷനില്‍ രണ്ട്? ജനറേറ്ററില്‍നിന്നായി 54 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും തുടങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 132.90 അടി ജലമാണുള്ളത്. സെക്കന്‍ഡില്‍ 572 ഘനഅടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

Related News