15കാരിയുടെ വീട്ടിൽ യുവാവ് ഒളിച്ച് താമസിച്ചത് ദിവസങ്ങളോളം; ഒടുവിൽ പിടിയിൽ

  • 28/01/2021





കോട്ടയം: 15കാരിയുടെ വീട്ടില്‍ ഒളിച്ച്‌ താമസിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്ന 21 കാരന്‍ പോലീസ് പിടിയിലായിരിക്കുന്നു. പാലാ പൂവരണി സ്വദേശി അഖില്‍ റെജിയാണ് പാലാ പൊലീസിന്റെ പിടിയിലായത്. നാലു ദിവസം മുമ്ബ് അഖിലിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ എലിക്കുളം ഭാഗത്ത് രഹസ്യമായി താമസിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി സാജു വര്‍ഗീസിന് രഹസ്യവിവരം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് പാലാ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഇയാളെ പിടിക്കൂടുകയാണ് ഉണ്ടായത്.

പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. വീട്ടുകാര്‍ക്കും അഖിലിനെകൊണ്ട് വിവാഹം കഴിപ്പിച്ച്‌ അയയ്ക്കുവാന്‍ ഇഷ്ടമുണ്ടായിരുന്നു.

പകല്‍ സമയത്ത് അഖില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ചിരിക്കും. കഴിഞ്ഞ കുറേദിവസങ്ങളായി മാതാപിതാക്കളോട് സംസാരിച്ചശേഷം റോഡിലിറങ്ങുന്ന യുവാവ് സന്ധ്യകഴിയുമ്ബോള്‍ പെണ്‍കുട്ടിയുടെ മുറിയില്‍ കയറി ഒളിക്കുകയാണ് ചെയ്യുന്നത്. ഇതായിരുന്നു പതിവ്.

പൊലീസിനെ കണ്ട അഖില്‍ പെണ്‍കുട്ടിയുടെ കട്ടിലിനടിയില്‍ കയറി ഒളിച്ചെങ്കിലും പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുണ്ടായി. പെണ്‍കുട്ടിയെ കാഞ്ഞിരപ്പള്ളി ആശുപത്രിയിലെത്തിച്ച്‌ മെഡിക്കല്‍ ടെസ്റ്റ് നടത്തുകയുണ്ടായി. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍ വ്യക്തമാക്കി.പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കാന്‍ ഉറപ്പിച്ചിരിക്കയാണെന്നും അതിനാല്‍ കേസ് വേണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കേസ് എടുക്കാതിരിക്കാന്‍ പൊലീസിന് കഴിയില്ല. പോക്‌സോ വകുപ്പുപ്രകാരം കേസ് എടുത്തശേഷം ഇന്ന് അഖിലിനെ പൊന്‍കുന്നം കോടതിയില്‍ ഹാജരാക്കും. കേസ് പൊന്‍കുന്നം പൊലീസിന് കൈമാറിയിട്ടുണ്ട്.

Related News